News One Thrissur
Updates

ഏനാമാവ് റെഗുലേറ്ററിന് സമീപത്തെ കനാലിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞാണി: ഏനാമാവ് റെഗുലേറ്ററിന് സമീപത്തെ ഫെയിസ് കനാലിലെ വെള്ളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മണലൂർ ചീനപ്പള്ളി റിജോ (44) യാണ് മരിച്ചത്. നിർമ്മാണ തൊഴിലാളിയാണ്.
ബുധനാഴ്ച വൈകിട്ട് കുളിക്കുന്നതിനായി പോയതാണ്. മത്സ്യത്തൊഴിലാളികളുടെ മീൻ പിടിക്കുന്നതായി കെട്ടിയിരുന്ന കണ്ണാടി വലയിൽ കുടുങ്ങിയ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. ചെരിപ്പും വസ്ത്രങ്ങളും മണലൂർ താഴം ബണ്ടിന് മുകളിൽ അഴിച്ചു വെച്ച നിലയിൽ കാണപ്പെട്ടു. അഗ്നി രക്ഷാ സേന എത്തിയാണ് മൃതശരീരം കരയ്ക്ക് കയറ്റിയത്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ചീനപ്പള്ളി ആന്റോയുടെയും ആനിയുടെയും മകനാണ്.

Related posts

തളിക്കുളം സ്വദേശി ഹൈദരബാദിൽ അന്തരിച്ചു

Sudheer K

അഞ്ച് ലക്ഷം രൂപയുടെ വിസ തട്ടിപ്പ്: വിദേശത്തു നിന്നും എത്തിയ വെങ്കിടങ്ങ് സ്വദേശിയായ യുവതി നെടുംമ്പാശ്ശേരി എയർപോർട്ടിൽ അറസ്‌റ്റിൽ

Sudheer K

അയൽവാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ*l

Sudheer K

Leave a Comment

error: Content is protected !!