പെരിങ്ങോട്ടുകര: അസോസിയേഷൻ ഡയാലിസിസ് സെന്ററിൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ രോഗികൾക്കായി ഡയാലിസിസ് കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. പെരിങ്ങോട്ടുകര അസോസിയേഷൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുഗുണൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. എ. പീതാംബരൻ, വൈസ് പ്രസിഡന്റ് മീനാ സുനിൽ, ആരോഗ്യ-വ്യദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ. ശിവരാമൻ എന്നിവർ മുഖ്യാതിഥികളായി.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. അഭിഷേക് മോഹൻദാസ്, സെക്രട്ടറി രോഹിത്, ട്രഷറർ സി. ദിനേശ് കുമാർ, ദിനു ചാക്കോല, ജാക്സൺ, പെരിങ്ങോട്ടുകര അസോസിയേഷൻ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വി. എൻ. അരുണ്‍കുമാർ, കേന്ദ്ര കമ്മിറ്റി അംഗം പ്രേംലാൽ കുറ്റിക്കാട്ട് എന്നിവർ പങ്കെടുത്തു
