News One Thrissur
Updates

ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലേക്ക് സ്കൂട്ടർ വീണ് യാത്രക്കാരൻ മരിച്ചു.

അന്തിക്കാട്: ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലേക്ക് സ്കൂട്ടർ വീണ് യാത്രക്കാരൻ മരിച്ചു. അന്തിക്കാട് മഞ്ഞപ്പിത്തം സ്വദേശി മേനോത്തുപറമ്പിൽ വീട്ടിൽ ശങ്കർ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് അപകടം തൃപ്രയാർ ഭാഗത്ത് നിന്നും വരികയായിരുന്നു ശങ്കർ. ശ്രീരാമൻ ചിറക്കടുത്തുള്ള കലുങ്കിന് സമീപം വച്ച് സ്കൂട്ടർ ചിറയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുറകെ വന്ന വാഹനങ്ങളിലെ ആളുകൾ അപകടം കണ്ടെങ്കിലും വെള്ളത്തിൽ ശങ്കറിനെ കണ്ടെത്താനായില്ല. ബൈക്ക് മാത്രമാണ് വെള്ളത്തിൽ കിടന്നിരുന്നത്. ശക്തമായ ഒഴുക്ക് ഉള്ളത് കാരണം ശങ്കർ ഒഴുകി പോയിട്ടുണ്ടാകാമെന്നും ആളുകൾ കരുതി. തുടർന്ന് ഇവർ തന്നെ ഫയർഫോഴ്സിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിനൊടുവിൽ പാലത്തിൻ്റെ കലുങ്കിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മ: പുഷ്പ. ഭാര്യ: ബിന്ദു. മക്കൾ: ജിൻഷത് ശങ്കർ, ജിബി ശങ്കർ. മരുമകൾ: കൃഷ്ണപ്രിയ. സംസ്ക്കാരം പിന്നീട്.

Related posts

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

Sudheer K

യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്.

Sudheer K

മണ്ണൂത്തിയിൽ വൻ കവർച്ച; വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ കവർന്നു

Sudheer K

Leave a Comment

error: Content is protected !!