News One Thrissur
Updates

കാപ്പ ഉത്തരവ് ലംഘിച്ചതിന് താന്ന്യം സ്വദേശി അറസ്റ്റിൽ

അന്തിക്കാട് : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട താന്ന്യം പെരിങ്ങോട്ടുകര ദേശത്ത് തെക്കിനിയേടത്ത് വീട്ടിൽ ഒബ്രു എന്നു വിളിക്കുന്ന വിവേക് (38) നെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഒരു വ‍ഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ അന്തിക്കാട്, പെരിങ്ങോട്ടുകര എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് വിവേകിനെ ശനിയാഴ്ച രാത്രി 11.45 നാണ് പെരിങ്ങോട്ടുകര ജം​ഗ്ഷനിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വിവേക് കവർച്ചക്കേസിലും, 4 വധശ്രമക്കേസിലും, 5 അടിപിടിക്കേസിലും, വീടികയറി ആക്രമണം നടത്തിയ 2 കേസിലും, മോഷണക്കേസിലും, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിരോധിത ലഹരി നൽകുന്നതിനായ വീട്ടുകാരെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ കേസിലും ഉൾപ്പടെ 14 ക്രിമിനൽ കേസിലെ പ്രതിയെ പ്രതിയാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. എസ്.സരിൻ, സബ് ഇൻസ്പെക്ടർമാരായ അഫ്സൽ, തോമസ് , സീനിയർ പോലീസ് ഓഫീസർമാരായ ഷാനവാസ്, അനീഷ്, മുരുകൻ എന്നിവ‍ർ ചേ‍ർന്നാണ് പ്രതിയെ പിടികൂടിയത്

Related posts

കൊടുങ്ങല്ലൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

Sudheer K

വാഹനാപകടത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ മരിച്ചു.

Sudheer K

അമൽദേവ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!