News One Thrissur
Updates

കൊടുങ്ങല്ലൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര കടപ്പുറം സ്വദേശിയുടെ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. ചേരാനെല്ലൂർ തേലക്കാട്ടിൽ വീട്ടിൽ സന്തോഷ് (45) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എടവിലങ്ങ് കാര കടപ്പുറം സ്വദേശി റെൻസിൻ (24) എന്നയാളുടെ ഉടമസ്ഥതയിലുള്ള പൾസർ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് നടപടി. ഏകദേശം 20,000 രൂപ വിലമതിക്കുന്നതാണ് ഈ വാഹനം.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ് പി, ജി,, എസ് ഐ മാരായ ശിവശങ്കരൻ, സെബി, ജി  എസ് സി പി ഒ സുബീഷ്, സി പി ഒ ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

സുന്ദരി അന്തരിച്ചു.

Sudheer K

വറുത്ത മീൻ എടുത്തത് തടഞ്ഞതിന് യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ അറസ്റ്റിൽ

Sudheer K

ബീച്ച് ക്ലീനിംഗ് ക്യാമ്പയിന്‍; നാട്ടികയിൽ നിന്നും 310 കിലോ അജൈവ മാലിന്യം നീക്കം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!