News One Thrissur
Updates

വാഹനാപകടത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ മരിച്ചു.

അരിമ്പൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നത്തങ്ങാടി തടത്തിൽ ജ്വല്ലറി ഉടമ ടി. എം. മോഹനൻ (70) മരിച്ചു.
തൃശ്ശൂർ -വാടാനപ്പള്ളി സംസ്ഥാനപാതയിൽ
കഴിഞ്ഞ നവംബർ എട്ടിനായിരുന്നു അപകടം.
വൈകിട്ട് ആറരയോടെ സ്കൂട്ടറിൽ മരുമകൾ മഞ്ജുളയുമൊത്ത് കുന്നത്തങ്ങാടിയിലുള്ള വ്യാപാര സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ അമിതവേഗതയിൽ പുറകിലെത്തിയ കാർ നാലാംകല്ല് ആശുപത്രി യ്ക്ക് സമീപത്ത് വെച്ച് വണ്ടിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന
മോഹനൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ജുഷയുടെ കൈ ഒടിഞ്ഞു.
അപകടത്തിന് ഇടയാക്കിയ ചുവന്ന കാർ നിറുത്താതെ കടന്നുകളഞ്ഞു.
ചികിത്സയിൽ തുടരുന്നതിനിടെ തിങ്കളാഴ്ച രാവിലെ മോഹനൻ മരിച്ചു. ഭാര്യ : പ്രേമ . മക്കൾ : പ്രമോദ്, പ്രമിത. മരുമക്കൾ: മഞ്ജുള, ബൈജു

Related posts

തളിക്കുളത്ത് കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

Sudheer K

ഉഷാലാലി അന്തരിച്ചു.

Sudheer K

വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!