അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള ശ്രീദുർഗ്ഗ കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ പാണ്ടിമേളം അരങ്ങേറ്റം നടന്നു. ഇരിങ്ങപ്പുറം ബാബുവിൻ്റെ ശിക്ഷണത്തിൽ പരിശീലനം നടത്തുന്ന 22 വിദ്യാർത്ഥികളുടെ അരങ്ങേറ്റമാണ് നടന്നത്. ആഴ്ച്ചയിൽ 3 ദിവസത്തെ പരിശീലനമാണ് ഓരോ വിദ്യാർത്ഥികൾക്കും ലഭിച്ചത്. 7 വർഷത്തിനിടെ പഞ്ചാരി പഠിച്ചവരാണ് തുടർന്ന് പാണ്ടിയിൽ പരിശീലനം നേടിയത്. ഇവിടുത്തെ കലാക്ഷേത്രത്തിന് കീഴെ 20 വർഷത്തിനിടെ മേളം പഠിച്ചിറങ്ങിയവർ ഒട്ടനവധിയാണ്. അഷ്ടപദിയും മേളവുമാണ് ഇവിടെ പ്രധാനമായും അഭ്യസിപ്പിക്കുന്നത്. നിലവിൽ 3 ബാച്ചുകളിലായി 35 പേർ പരിശീലനം നേടുന്നുണ്ട്. ഓട്ടൻതുള്ളൽ അടക്കമുള്ള കലകളിലും വരും നാളുകളിൽ പരിശീലനം നൽകും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി പ്രഭാകരൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ അഷ്ടലക്ഷ്മി പൂജയും നടന്നു.
next post
