News One Thrissur
Updates

അരിമ്പൂർ പഞ്ചായത്ത് വയോജനോത്സവം:ക്യാപ്റ്റൻ ലക്ഷ്മി വയോക്ലബ്ബിന് ഒന്നാം സ്ഥാനം.

അരിമ്പൂർ: പഞ്ചായത്ത് വയോജനോത്സവം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വയോജന ക്ലബ്ബുകൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ക്യാപ്റ്റൻ ലക്ഷ്മി വയോക്ലബ്ബ് ഒന്നാം സ്ഥാനം, തണൽ വയോക്ലബ്ബ് രണ്ടാം സ്ഥാനവും, കരുണ വയോക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വയോജന പ്രവർത്തന രംഗത്തെ മികവിനുള്ള ഓവറോളിങ്ങ് ട്രോഫി ക്യാപ്റ്റൻ ലക്ഷ്മി വയോ ക്ലബ്ബിന് സമ്മാനിച്ചു. ഉഷാ വിജയൻ, ജോളി ജോണി, പകൽവീട് കോഡിനേറ്റർ ടി.കെ. രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വയോസേവന സാന്ത്വന വളണ്ടിയർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർക്കും ആദരവ് നൽകി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു.

Related posts

സരോജിനി അന്തരിച്ചു

Sudheer K

പുത്തൻപീടിക സെൻറ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ മികവുത്സവം .

Sudheer K

കെ.കെ. സെയ്തലവി അനുസ്മരണം ഇന്ന്.

Sudheer K

Leave a Comment

error: Content is protected !!