മുറ്റിച്ചൂർ: കോൺഗ്രസ് പ്രവർത്തകനും പൊതുരംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന മുറ്റിച്ചൂർ കെ.കെ. സെയ്തലവിയുടെ (അലവിക്ക) ഒന്നാം ചരമവാർഷികമായ സെപ്റ്റംബർ 20 ന് അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തും. രാവിലെ 10 ന് മുറ്റിച്ചൂർ കോക്കാൻ മുക്ക് മൻഹൽ പാലസിൽ മുൻ കെ പി സി സി പ്രസിഡൻ്റ് വി.എൻ. സുധീരൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിക്കും. മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഷറഫ് അമ്പയിൽ, കെ.കെ. യോഗനാഥൻ, ശാന്ത സോളമൻ എന്നിവർ അറിയിച്ചു.
previous post
