കൈപ്പമംഗലം: വിളക്ക് പറമ്പ് ദേശത്ത് വെച്ച് മദ്യവില്പന നടത്തിയ കൈപ്പമംഗലം സ്വദേശി അറസ്റ്റിൽ. വിളക്കുപറമ്പിൽ കനകം വീട്ടിൽ അഭിലാഷിനെയാണ് (48) കൊടുങ്ങല്ലൂർ റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 9 ലിറ്റർ മദ്യം പിടികൂടി.
അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഹാറൂൺ റഷീദ് , ഷെഫീഖ്, മൻമഥൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാബു, ജിതിൻ, അനുരാജ്, കൃഷ്ണവിനായക്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ചിഞ്ചുപോൾ, ഡ്രൈവർ സഞ്ജയ് എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
previous post
