News One Thrissur
Updates

പോലീസിന്റെ മാനസിക പീഡനമെന്ന് ആക്ഷേപം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി വലപ്പാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

തൃപ്രയാർ : യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി വലപ്പാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ. നാട്ടിക ബീച്ച് ഉണ്യാരംപുരക്കൽ കൈലാസാണ് മരിച്ചത്. പോലീസിന്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഒക്ടോബർ മാസത്തിൽ വാഹന പരിശോധനയ്ക്കിടയിൽ ഹെൽമെറ്റ് വയ്ക്കാതെ വന്ന കൈലാസിനെ വനിത എസ് ഐ മൌഷിയുടെ നേതൃത്വത്തിൽ വാഹന പരിശോധന സംഘം തടഞ്ഞിരുന്നു. കൈ കാണിച്ചിട്ടും നിർത്താതെ പോയ കൈലാസിന് എതിരെ പോലീസ് കേസെടുത്തിരുന്നു. സാധാരണ സ്റ്റേഷൻ ജാമ്യം കിട്ടുകയോ പിഴ ഒടുക്കി അവസാനിപ്പിക്കുകയോ ചെയ്യേണ്ട സംഭവത്തിൽ വനിതാ എസ്ഐക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങി ഒട്ടനവധി കേസുകളാണ് ചാർജ് ചെയ്ത് റിമാൻഡിൽ
ആക്കുകയും തുടർന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നത്.
കഴിഞ്ഞദിവസം സമൻസ് കൈപ്പറ്റുവാൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ ചെന്ന കൈലാസിന് 107 കാപ്പ എന്നീ വകുപ്പുകൾ ചുമത്തി ജീവിക്കുവാൻ അനുവദിക്കുകയില്ല എന്നും പോലീസുകാർ പറഞ്ഞുവെന്നാണ് കൈലാസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വളരെ കാലം പ്രവാസ ജീവിതം നയിച്ചിരുന്ന കൈലാസ് പിന്നീട് നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
തിരിച്ച് ഗൾഫിലേക്ക് പോകാനുള്ള കാര്യങ്ങൾ ശരിയായി കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ദുരനുഭവം.
ഇതിൽ പ്രതിഷേധിച്ചാണ് എസ്ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരും, ബന്ധുക്കളും വലപ്പാട് പോലീസ് സ്റ്റേഷനിൽ മുന്നിൽ മൃതദേഹം വെച്ച് പ്രതിഷേധിച്ചത്. കാരണക്കാരിയായ എസ്ഐക്കെതിരെ നടപടി നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സുജയ്സേനൻ .തുടങ്ങിയവർ സംഭവ സ്ഥലത്ത് എത്തി നിയമം സംരക്ഷിക്കേണ്ട പോലീസിന്റെ അനാസ്ഥ മൂലം ഒരു യുവാവ് ഈ ജീവനൊടുക്കിയത് തികച്ചും പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാവിലെ 11ഓടെ ആരംഭിച്ച സമരം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതിന് ശേഷം മാത്രമെ അവസാനിപ്പിക്കു വെന്ന് പ്രതിഷേധക്കാർ പറഞ്ഞു. റധർമ്മൻ ആണ് മരിച്ച കൈലാസിന്റെ പിതാവ്. ,അമ്മ:.പ്രേമ. സഹോദരൻ പ്രവീൺ.

Related posts

വാടാനപ്പള്ളിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റി 39ാം വാർഷികം

Sudheer K

അംഗീകൃത വയറിങ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം – ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ.

Sudheer K

Leave a Comment

error: Content is protected !!