News One Thrissur
Updates

വാടാനപ്പള്ളിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

വാടാനപ്പള്ളി: ദേശീയപാതയിൽ വീണ്ടും വാഹനാപകടം, ഗണേശമംഗലത്തിനടുത്ത് ടോറസ് ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തളിക്കുളം സ്വദേശിയും മർച്ചൻ്റ്സ് അസോസിയേഷൻ നേതാവുമായ ചന്ദ്രബോസ് (55) ആണ് മരിച്ചത്. ഗണേശമംഗലം സെൻ്ററിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. എൻ.എച്ച് നിർമ്മാണക്കമ്പനിയുടെ ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്, ലോറിക്കടയിൽപെട്ടുപോയ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു. ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചതായാണ് വിവരം.

Related posts

ഗോപാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

ചാഴൂർ പഞ്ചായത്ത് വികസന സദസ്സ് നടത്തി.

Sudheer K

കേശവൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!