തൃപ്രയാർ: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) നാട്ടിക ഏരിയ സമ്മേളനം നാട്ടിക സഹകരണ ബാങ്ക് ഹാളിൽ നടന്നു.സിഐടിയു നാട്ടിക ഏരിയ സെക്രട്ടറി ടി എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇ.ഡി. രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. അനസ് റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ജി. കിരൺ, എം.ജി. ജ്യോതി, എന്നിവർ സംസാരിച്ചു.
വൈദ്യുത ജോലികൾ ചെയ്യുന്നത് ലൈസൻസ് ഉള്ള അംഗീകൃത തൊഴിലാളികൾ തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിന് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി പ്രസിഡന്റ് ഇ.ഡി. രാജേഷ്, സെക്രട്ടറി ടി.എസ്. സുധീഷ് , വൈസ് പ്രസിഡന്റ് എം.ജി. ജ്യോതി, ജോ. സെക്രട്ടറി പി.കെ. അഭിലാഷ്, ട്രഷറർ കെ എ. അനസ് എന്നിവരെ തിരഞ്ഞെടുത്തു.
