News One Thrissur
Updates

അനധികൃതമായി പിടിച്ച 2,000 കിലോ കുഞ്ഞൻ മത്തികൾ പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം

കൊടുങ്ങല്ലൂർ:.അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ 2,000 കിലോ കുഞ്ഞൻ മത്തികളെ പിടിച്ച വള്ളം പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഴീക്കോട് ഫിഷ്ലാന്റിംഗ് സെന്ററിൽ നിന്നുമാണ് വള്ളം പിടിച്ചെടുത്തത്. എറിയാട് സ്വദേശി കാവുങ്ങൽ വീട്ടിൽ സലീമിന്റെ ഉടമസ്ഥതയിലുള്ള ദുഉൽ ഫിക്കർ എന്ന വള്ളമാണ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്. അധികൃതരുടെ പരിശോധനയിൽ വള്ളത്തില്‍ പത്ത് സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 2,000 കിലോ കുഞ്ഞൻ മത്തികൾ കണ്ടെത്തി.

മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിലേക്ക് ഒഴുക്കി വിട്ടു. വള്ളം ഉടമയിൽ നിന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടികൾ പൂർത്തിയാക്കി പിഴ ഈടാക്കും. ഭക്ഷ്യ യോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡകറക്ടർ സി സീമയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.കെ മനോജിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് ഉദ്യോഗസ്ഥരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, സീഗാർഡുമാരായ ഹുസൈൻ വടക്കനൊലി, നിഷാദ് എന്നിവർ ചേർന്നാണ് വള്ളം പിടികൂടിയത്. വരും ദിവസങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തീരക്കടലിലും ഹാർബറുകളിലും, ഫിഷ് ലാന്റിംഗ് സെന്ററുകളിലും ഉണ്ടായിരിക്കുമെന്നും ചെറുമത്സ്യങ്ങൾ കയറ്റി പോകുന്ന വാഹനങ്ങളിലും വില്പനാ കേന്ദ്രങ്ങളിലും പരിശോധനകൾ ഉണ്ടായിരിക്കുമെന്നും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തന്നൂരാൻ അറിയിച്ചു.

Related posts

യൂസഫ് അന്തരിച്ചു.

Sudheer K

പാവറട്ടിയിൽ ഡോ. എ അയ്യപ്പൻ സ്മൃതി സംഘടിപ്പിച്ചു

Sudheer K

കാഞ്ഞാണി ബസ് സ്റ്റാൻ്റ് തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!