News One Thrissur
Updates

വയോധികൻ്റെ നിവേദനം സ്വീകരിക്കാതെ സുരേഷ് ഗോപി എംപി; വീട്ടിലെത്തി നിവേദനം സ്വീകരിച്ച് സി.സി. മുകുന്ദൻ എം എൽഎ.

തൃപ്രയാർ: നിവേദനം വാങ്ങാതെ വയോധികനെ അപമാനിച്ച കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നടപടിയില്‍ വ്യാപക വിമര്‍ശനം. പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടി സുരേഷ് ഗോപിക്ക് അപേക്ഷ നല്‍കാനെത്തിയത്. കഴിഞ്ഞ ദിവസം ആലപ്പാട് പുള്ളില്‍ സംഘടിപ്പിച്ച കലുങ്ക് വികസന സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയെ വേലായുധന്‍ കാണാനെത്തിയത്. നിവേദനം വാങ്ങാന്‍ വിസമ്മതിച്ച സുരേഷ് ഗോപി അതൊന്നും എം.പിയുടെ ജോലി അല്ലെന്നും പോയി പഞ്ചായത്തില്‍ പറയ് എന്നുമായിരുന്നു പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ വയോധികനെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയര്‍ന്നു. വേലായുധനു പിന്നാലെ വന്ന മറ്റൊരാള്‍ ഇതു കണ്ടതോടെ എം.പിക്കു നല്‍കാനായി തയാറാക്കിയ നിവേദനം കൈയില്‍ ചുരുട്ടുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര മന്ത്രിയുടെ ജനവിരുദ്ധ ചെയ്തി പലരും ഷെയര്‍ ചെയ്തു.

ബി.ജെ.പി ഭരിക്കുന്നയിടങ്ങളില്‍ മാത്രമേ എം.പി ഫണ്ട് നല്‍കുകയുള്ളൂവെന്ന ഒരാളുടെ ചോദ്യത്തിനും ‘അതെ പറ്റുള്ളൂവെന്ന’ പരിഹാസമായിരുന്നു മറുപടി. മൂന്ന് എം.പിമാര്‍ നല്‍കിയതില്‍ കൂടുതല്‍ തൃശൂരിന് താന്‍ നല്‍കിയെന്നും കോര്‍പറേഷനില്‍ ബി.ജെ.പിയെ കൊണ്ടുവന്നാലെ നഗര വികസനത്തിന് എം.പി ഫണ്ടില്‍ നിന്ന് പണം നല്‍കുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

വയോധികന്റൈ പ്രായത്തെ മാനിക്കാമായിരുന്നെന്നും കവറില്‍ എന്താണെന്നു തുറന്നു നോക്കാമായിരുന്നെന്നും സോഷ്യല്‍മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു. ജനപ്രതിനിധിയായതുമുതല്‍ സുരേഷ് ഗോപിയുടെ ധാര്‍ഷ്ട്യത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണുയരുന്നത്. അതേസമയം എം പി മടക്കിയ വേലായുധൻ്റെ വീട്ടിൽ സി.സി. മുകുന്ദൻ എം എൽ എ സന്ദർശിക്കുകയും നിവേദനം ഏറ്റ് വാങ്ങുകയും ചെയ്തു. വീടിന് മുകളിൽ തെങ്ങ് വീണപ്പോൾ റവന്യൂ ദുരന്ത നിവാരണ വകുപ്പിൽ നിന്നും 1.20 ലക്ഷം ലഭ്യമാക്കിയിരുന്നതായും പുതിയ വീട് നിർമിക്കാൻ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകി തദ്ദേശ സ്വയംഭരണവകുപ്പ് മുഖേനെ ഇടപെടൽ നടത്തുമെന്ന് സി.സി. മുകുന്ദൻ എം എൽ എ വേലായുധന് ഉറപ്പ് നൽകി. വയോധികനോടുള്ള കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ഖാദര്‍ പറഞ്ഞു. ബി.ജെ.പി കൊട്ടിഘോഷിച്ച് നടത്തിയ ഒരു പരിപാടിയിലാണ് നിവേദനം നല്‍കിയത് അവജ്ഞാപൂര്‍വം തിരിച്ചു നല്‍കിയത്. സംഘാടകര്‍ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഈ ദൃശ്യമുണ്ട്. എന്താണ് ജനപ്രതിനിധിയുടെ

പ്രാഥമിക കടമയെന്ന് കേന്ദ്ര മന്ത്രി പഠിക്കണമെന്നും കെ.വി അബ്ദുള്‍ ഖാദര്‍ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

Related posts

തീരദേശ മേഖലയിൽ പാചക വാതകം ബുക്ക് ചെയ്തവർക്ക് സമയത്തിന് ലഭിക്കുന്നില്ലന്ന് ആക്ഷേപം.

Sudheer K

പഴുവിൽ ഫൊറോന മാതൃവേദി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Sudheer K

പഴുവിൽ ഫൊറോന പള്ളിയിൽ മെഗാ തിരുവാതിരക്കളി അരങ്ങേറി

Sudheer K

Leave a Comment

error: Content is protected !!