പുത്തൻപീടിക: പഴുവിൽ ഫൊറോന മാതൃവേദിയുടെ ക്രിസ്തുമസ് ആഘോഷം പുത്തൻപീടിക സെന്റ് ആന്റണീസ് ദൈവാലയത്തിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. പുത്തൻപീടിക ഇടവക അസി. വികാരി ഫാ. ജോഫിൻ അക്കരപ്പറ്റിയെക്കൽ അധ്യക്ഷത വഹിച്ചു. പുത്തൻപീടിക വികാരി റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി അനുമോദന സന്ദേശം നൽകി. മാതൃവേദി സെക്രട്ടറി ആനി ജോയ്, ഷാലി ഫ്രാൻസിസ്,ജോബി ചിറമൽ, ലിസ്സി വർഗ്ഗീസ്, ബീന ആൻഡ്രൂസ് എന്നിവർ സംസാരിച്ചു
തുടർന്ന് വിവിധ ഇടവകകളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറി. ക്രിസ്തുമസ് കരോൾ സോങ്ങ് മത്സരങ്ങളിൽ അന്തിക്കാട് ഇടവക ഒന്നാം സ്ഥാനവും, പുത്തൻപീടിക, ചിറക്കൽ ഇടവകകൾ രണ്ടും, മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ സമ്മാനദാനം നിർവഹിച്ചു.
