വാടാനപ്പള്ളി: പ്രവാചക പ്രഭു മുഹമ്മദ് നബി തങ്ങളോടുള്ള സ്നേഹം വിശ്വാസികളുടെ ഹൃദയം സംസ്കരിക്കാനുള്ള വഴിയായി തീരണമെന്ന് സയ്യിദ് ശറഫുദ്ധീൻ ജമല്ലൈലി തങ്ങൾ ചേളാരി ഉദ്ബോധിപ്പിച്ചു. വാടാനപ്പള്ളി ഇസ്റയിൽ ഒരു മാസമായി നടന്നു വരുന്ന നബിദിനാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ സ്വലാത്ത് വാർഷിക ദുആ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്ഹു റസൂൽ പ്രഭാഷണത്തിന് റാഷിദ് അഹ്സനി തെന്നല നേതൃത്വം നൽകി.ഇസ്റ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ഹാജി അധ്യക്ഷത വഹിച്ചു.ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.മദ്റസ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദഫ്, സ്കൗട്ട് പ്രദർശനം നടന്നു. രണ്ടാം ദിനം രാവിലെ 7 മണിക്ക് മൗലിദ് പാരായണവും ആയിരങ്ങൾക്ക് അന്നദാനവും നടന്നു..
