News One Thrissur
Updates

വയസ്സ് 60; സലീമിന് ഇത്തവണ കന്നി വോട്ട്

ചേർപ്പ് : അറുപതാം വയസിൽ ഇത്തവണ കന്നി വോട്ടിനൊരുങ്ങി സലീം. ചേർപ്പ് പടിഞ്ഞാട്ടു മുറി പുതിയ വീട്ടിൽ സലീം ചേർപ്പ് ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിലെ വോട്ടറാണ്. മകൻ വി.എസ് ഫൈസൽ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും സലീമിന് ഇരട്ടി സന്തോഷമാണ്. നാട്ടിൽ ബസ്സ് ഡ്രൈവറായിരുന്ന സലീം പിന്നിട് ഗൾഫിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. നീണ്ട 36 വർഷങ്ങൾക്കിടയിൽ നാട്ടിൽ പലതവണ വന്ന് പോയെങ്കിലും ഇതുവരെയും വോട്ട് ചെയ്യാനായിട്ടില്ലെന്ന് സലീം പറഞ്ഞു. കഴിഞ്ഞ വർഷമാണ് സലീം ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. മകൻ ഫൈസലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും സലീം സജീവമാണ്.

Related posts

തൃപ്രയാറിൽ എൻഇഎസ് കായലോര ഫെസ്റ്റ് ശനിയാഴ്ച

Sudheer K

പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു.

Sudheer K

വീടും സ്ഥലവും രജിസ്റ്റർ ചെയ്ത് നൽകാമെന്ന് പറഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയും കൂട്ടാളിയും അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!