പഴുവിൽ: ഓണാഘോഷത്തിൻ്റെ ഭാഗമായി പഴുവിൽ ഫൊറോന പള്ളിയിൽ സീനിയർ സി.എൽ.സി. സംഘടനയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരക്കളി നടത്തി. തുടർന്ന് വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ ഓണക്കളികളും, പായസം ഫെസ്റ്റും സംഘടിപ്പിച്ചു. പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസി.വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സംസാരിച്ചു.
