News One Thrissur
Updates

ചെളി നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥലത്ത് അന്തിക്കാട് കുടുംബശ്രീ വിപണന മേള: പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റി.

അന്തിക്കാട്: ചെളി നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥലത്ത് കുടുംബശ്രീ വിപണന മേള നടത്താനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു . അന്തിക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന മേളയാണ് പണി തീരാതെ ചെളി നിറഞ്ഞു കിടക്കുന്ന പഴയ കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് നടത്താൻ ഒരുങ്ങിയത്. പ്രദേശം ദുർഗ്ഗന്ധവും ചെളിയും നിറഞ്ഞു വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ സ്ഥലത്ത് ആണ് പഞ്ചായത്ത് വിപണന മേള ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പന്തൽ കെട്ടുകയും കസേരകളും മറ്റും നിരത്തിയിരുന്നു. ഉദ്ഘാടനത്തിന് മുൻപ് കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ കെ.ജി.എം സ്കൂളിലേക്ക് സ്റ്റാൾ മാറ്റുകയായിരുന്നു.

Related posts

*ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.*

Sudheer K

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

Sudheer K

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!