News One Thrissur
Updates

തീരദേശ മേഖലയിൽ പാചക വാതകം ബുക്ക് ചെയ്തവർക്ക് സമയത്തിന് ലഭിക്കുന്നില്ലന്ന് ആക്ഷേപം.

വാടാനപ്പള്ളി : തളിക്കുളത്തെ ഗ്യാസ് ഏജൻസിയിൽ ബുക്കിങ് ചെയ്ത് മൂന്നാഴ്ച പിന്നിട്ടിട്ടും പാചക വാതക സിലിണ്ടർ ലഭിക്കാത്തതിനാൽ നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നതായി ആക്ഷേപം. വീടുകളിലെ പാചക വാതകം കഴിഞ്ഞതോടെ ബുക്കിങ് ചെയ്തവർക്ക് നാലു ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചത്. ഇതുപ്രകാരം കാത്തിരുന്നവർക്ക് 21 ദിവസം കഴിഞ്ഞിട്ടും ഇനിയും സിലിണ്ടർ ലഭിച്ചില്ല. വിളിച്ച് അന്വേക്ഷിച്ചാൽ ലോറി സമരമാണെന്നാണ് ഏജൻസിയിൽ നിന്ന് ലഭിക്കുന്ന മറുപടി. എന്നാൽ മറ്റു മേഖലകളിലെ ഗ്യാസ് ഏജൻസിൽ നിന്ന് ബുക്കിങ് ചെയ്യുന്നവർക്ക് ബുക്കിങ് ചെയ്ത അന്നോ പിറ്റേ ദിവസമോ സിലിണ്ടർ വീടുകളിൽ എത്തുന്നുണ്ട്. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, തളിക്കുളം നാട്ടിക മേഖലയിലെ നിരവധി കുടുംബങ്ങളാണ് മാസമടുത്തിട്ടും പാചക വാതക സിലിണ്ടർ കിട്ടാതെ വലയുന്നത്. ഇത് സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകാനും നിയമനടപടിക്കൾ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് കുടുംബങ്ങൾ.

Related posts

പടിയത്ത് വിജിത്ത് സ്മാരക മണ്ഡപം ഉദ്ഘാടനം ചെയ്തു.

Sudheer K

അബ്ദുൾ റഹ്മാൻ അന്തരിച്ചു

Sudheer K

ബാബുരാജൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!