News One Thrissur
Updates

പടിയത്ത് വിജിത്ത് സ്മാരക മണ്ഡപം ഉദ്ഘാടനം ചെയ്തു.

അന്തിക്കാട്: സിപിഎം അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ പടിയം മേഖല കമ്മിറ്റിയും▪️ സംയുക്തമായി നിർമ്മിച്ച ചിറക്കോലി വിജിത്ത് സ്മാരക മണ്ഡപം സി പി ഐ എം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.പി ആർ ഷിബു അധ്യക്ഷനായി. ഏ വി ശ്രീവത്സൻ, കെ വി രാജേഷ്, ടി ഐ ചാക്കൊ,
സി പി ഐ എം കൊട്ടാര പറമ്പ് ബ്രാഞ്ച് സെക്രട്ടറി സുനിതബാബു, വി ഡി അനിൽകുമാർ,
ഫൈസൽ അന്തിക്കാട്, എ ഐ അബ്ദുൾഗഫൂർ, അബ്ദുൾ ജലീൽ എടയാടി, വി പി പ്രേംശങ്കർ, , ജനപ്രതിനിധികളായ മേനക മധു,സംഗീതഷിബു, രാജീവ് സുകുമാരൻ, ഇ ജി ഗോപാലകൃഷ്ണൻ, ഉണ്ണി കണ്ണൻ പള്ളിയിൽ.എന്നിവർ സംസാരിച്ചു. റവന്യൂ വകുപ്പിലെ സീനിയർ ക്ലർക്കായിരുന്ന ചിറാക്കോലി വിജിത്ത് ഭാര്യവീട്ടിലേക്കുള്ള യാത്രക്കിടയിൽ കേച്ചേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. നാട്ടിലേറെ പ്രിയപെട്ടവനായിരുന്ന വിജിത്തിൻ്റെ ഓർമ്മക്കായി മരിച്ച് മൂന്നാം ദിവസമാണ് സ്മാരകമുയർന്നത്.

Related posts

മണലൂർ തുള്ളൽ കളരി 14 -ാം മത് പുരസ്ക്കാരം കലാമണ്ഡലം മഹേന്ദ്രനും കലാമണ്ഡലം വിഷ്ണു പനന്താനത്തിനും

Sudheer K

സുധാകരൻ അന്തരിച്ചു.

Sudheer K

എമർജൻസി നമ്പറിലേക്ക് വിളിച്ച് പോലീസിനെ കബളിപ്പിച്ചയാൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!