വാടാനപ്പള്ളി: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരള മന്ത്രിസഭയില്‍ ടി.എന്‍ പ്രതാപനുണ്ടാകുമെന്നും അത് ഈ നാടിന്റെ വളര്‍ച്ചക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും തെലുങ്കാന മന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ മുഹമ്മദ് അസ്ഹറുദ്ധീന്‍ അഭിപ്രായപ്പെട്ടു. വാടാനപ്പള്ളിയില്‍ യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടി.എന്‍ പ്രതാപന്‍ റണ്ണൗട്ടാകാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണം. വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന പൊതുപ്രവര്‍ത്തകനാണ് അദ്ദേഹമെന്ന് നേരത്തെ മനസ്സിലാക്കിയതാണ്. കേരളത്തില്‍ ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുകയാണ്. ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് തിരിച്ചുവരികയാണ്. അതിന്റെ ലക്ഷണങ്ങള്‍ കേരളത്തിലും വരുംനാളുകളില്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
അഡ്വ എം.എ മുസ്തഫ അധ്യക്ഷത വഹിച്ചു. അക്ബര്‍ സിദ്ധീഖ്, അഡ്വ മുഹമ്മദ് ഗസ്സാലി, അസ്ഗറലി തങ്ങള്‍, സുബൈദ മുഹമ്മദ്, ദീപന്‍മാസ്റ്റര്‍, പി,എം ശരീഫ്, ഡോ. എന്‍.എസ് അബ്ദുല്‍ഹമീദ്.എം സനൗഫല്‍,പി.ഡി ബെന്നി, സിജിത്ത് കെ.വി, ഗില്‍സ തിലകന്‍, സുഗന്ധിനി ഗീരീശ്, രജനീ കൃഷ്ണാനന്ദ്, വി.സി ഷീജ ടീച്ചര്‍, ഷഫീന ഷബീറലി, ഹസീന താജുദ്ദീന്‍, ഷാജു, മുബീന്‍ അലി എന്നിവര്‍ സംബന്ധിച്ചു.
