വാടാനപ്പള്ളി: 2008-ൽ ഏങ്ങണ്ടിയൂരിൽ തിരുമംഗലം സ്വദേശി ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പ്രകാരമുള്ള കുറ്റവാളി കൈമാറ്റ നടപടികളിലൂടെ അബുദാബിയിൽ നിന്ന് പിടികൂടി.
ഏങ്ങണ്ടിയൂർ ഏത്തായ് പരിയകത്ത് വീട്ടിൽ സുജിത്ത് കുമാർ (46) ആണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി അബുദാബിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പ്രതിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കും
