News One Thrissur
Updates

യുവതി ഭർത്യവീട്ടിൽ ജീവനൊടുക്കിയ സംഭവം : ഭർത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍.

ഇരിങ്ങാലക്കുട : ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ കരുമാത്ര നൗഫലിന്റെ ഭാര്യ ഫസീലയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് ഫസീലയുടെ ഭര്‍ത്താവ് നൗഫൽ(29), ഭര്‍തൃമാതാവ് റംലത്ത്(58). എന്നിവരുടെ അറസ്റ്റ് ചെയ്തത്.

ഭര്‍തൃവീട്ടിലെ ടെറസിൽ ട്രസ്സ് വർക്കിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് 9 മാസം പ്രായമായ കുട്ടിയുണ്ട്

ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഫസീല താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി മാതാവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും ഇതറിഞ്ഞ ഭർത്താവ് നൗഫല്‍ വയറ്റില്‍ ചവിട്ടിയെന്നും മരിക്കാന്‍ പോവുകയാണെന്നുമായിരുന്നു സന്ദേശം.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ മാരായ ദിനേഷ് കുമാർ.പി.ആർ, സുമൽ, പ്രസാദ്, സൗമ്യ.ഇ.യു, ജി.എ.എസ്.ഐ മാരായ ഗോപകുമാർ, സീമ.എം.എസ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ, ഉമേഷ്, ശരത്ത്.എൻ.സി, സി.പി.ഒ. മാരായ ഷാബു.എം.എം, അഖിൽ.എം.ആർ എന്നിവരാണ് പ്രതികളെ അറസ്‌റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Related posts

ദാക്ഷായണി അന്തരിച്ചു.

Sudheer K

കണ്ടശ്ശാംകടവ് പാലത്തിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Sudheer K

ആദൂരിൽ വീട്ടിൽ മോഷണം: അഞ്ചര ലക്ഷം രൂപ കവർന്നു

Sudheer K

Leave a Comment

error: Content is protected !!