News One Thrissur
Updates

കണ്ടശ്ശാംകടവ് പാലത്തിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

വാടാനപ്പള്ളി :കണ്ടശ്ശാംകടവ് പാലത്തിന് മുകളിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കാരമുക്ക്
വിളക്കുംകാലിന് തെക്ക് ഏമൂർ ശിവക്ഷേത്രത്തിനു
സമീപം മാങ്ങാട്ടുകര വിട്ടിൽ മോഹനൻ (65) ആണ് മരിച്ചത് . ശനിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. വാടാനപ്പള്ളി ആൽമാവ് സെൻ്ററിലെ വി. കെ. എസ് സൺസ് ഹാർഡ് വെയർ ഷോപ്പിലെ ആശാരി പണിക്കാരനായ മോഹനൻ പണി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു തൃശൂർ – അഞ്ചങ്ങാടി റൂട്ടിലോടുന്ന കാശിനാഥൻ ബസ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ മോഹനനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ : രമണി. മക്കൾ : ശ്രീജിത്ത്, അശ്വതി, അഖില മരുമക്കൾ: ശ്രീതു, വിനോദ്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നടക്കും.

Related posts

ഹരിതകർമ്മസേനയെ അധിക്ഷേപിക്ഷതായി ആരോപിച്ച് അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റിനെ എൽഡിഎഫ് അംഗങ്ങൾ മൂന്നര മണിക്കൂർ തടഞ്ഞുവെച്ചു.

Sudheer K

തൃപ്രയാർ ശ്രീരാമ പോളിയിൽ കെ എസ് യു പാനലിനു വിജയം.

Sudheer K

ആസിയ ബീവി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!