അരിമ്പൂർ: ഹരിത കർമ്മ സേനയെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി ആരോപിച്ച് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ. ജോൺസനെ എൽഡിഎഫ് ജനപ്രതിനിധികൾ മണിക്കൂറുകളോളം തടഞ്ഞു വെച്ചു. ഹരിതകർമ്മ സേനയുടെ മാസാന്ത പതിവ് അവലോകനം വ്യാഴാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്നിരുന്നു. ഈ യോഗത്തിലും ഹരിതകർമ്മ സേനയെ വീണ്ടും അധിക്ഷേപിച്ചതായി ആരോപിച്ചാണ് പത്തംഗ പ്രതിപക്ഷ ജനപ്രതിനിധികൾ ക്യാബിന്നുള്ളിൽ പ്രസിഡൻ്റിനെ വളഞ്ഞ് വെച്ചത്. വിവരം അറിഞ്ഞെത്തിയ അന്തിക്കാട് പൊലീസ് നടത്തിയ അനുനയ നീക്കത്തിനൊടുവിൽ
3 45 ന് തുടങ്ങിയ വളയൽ സമരം വൈകീട്ട് 7നാണ് അവസാനിച്ചത്.
ഹരിത കർമ്മ സേനയെ തെറ്റായി എന്തെങ്കിലും പറഞ്ഞുവെന്ന് തെളിഞ്ഞാൽ അത് പുന:പരിശോധിയ്ക്കുമെന്ന് പ്രസിഡൻ്റ് പൊലീസിൻ്റെ സാനിധ്യത്തിൽ നൽകിയ ഉറപ്പിനെ തുടർന്നാണ് മൂന്നര മണിക്കൂർ നീണ്ട ഉപരോധസമരം അവസാനിപ്പിച്ചത്. എൽ ഡി എഫ് ജനപ്രതിനിധികളായ കെ.ആർ. ബാബുരാജ്, സി.ജി. സജീഷ്, കെ.എ. അജയകുമാർ, എൻ.ബി. രാധാകൃഷ്ണൻ, ഓമന അശോകൻ, ശ്രീവിദ്യ രജീഷ്,
സി.പി പോൾ, ദീപ വിനീഷ് എന്നിവർ നേതൃത്വം നൽകി.
previous post
