News One Thrissur
Updates

നിരോധിത പുകയി ലഉൽപ്പനങ്ങളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

തൃശൂർ: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വൻതോതിൽ കടത്തിയിരുന്ന വാഹനം പന്നിത്തടത്ത് വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.18 ചാക്ക് ഹാൻസ് പോലീസ് കണ്ടെടുത്തു.ഇന്ന് പുലർച്ചെ നാല് മണിയോടെ കേച്ചേരി -അക്കിക്കാവ് ബൈപ്പാസ് റോഡിലാണ് അപകടം. ചാക്ക് കണക്കിന് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി എത്തിയ ബൊലേറോ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പന്നിത്തടം സെന്ററിന് സമീപമുള്ള സിംല ഗ്രൗണ്ടിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടൻ വാഹനത്തിലുണ്ടായിരുന്നവർ ഹാൻസ് സൂക്ഷിച്ചിരുന്ന ചാക്കുകൾ അടുത്തുള്ള പൊന്ത കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതിന് ശേഷം ഇവർ ഓടിരക്ഷപ്പെട്ടു.

Related posts

നാട്ടികയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

ജോലി വാഗ്ദാനം ചെയ്ത് 22.46 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു,

Sudheer K

വടക്കേ കാരമുക്ക് സെന്റ് ആൻ്റണീസ് പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!