പുതുക്കാട് :തൃക്കൂർ ആദൂരിൽ വീട് കുത്തിത്തുറന്ന് അഞ്ചരലക്ഷം രൂപ കവർന്നു. ആദൂർ തൃശ്ശോക്കാരൻ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. വൈകീട്ട് 6.30 ഓടെ വീട്ടുകാർ സിനിമയ്ക്ക് പോയിരുന്നു. രാത്രി ഒൻപതേമുക്കാലോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടത്. പുതുക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്
