News One Thrissur
Updates

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണം: പഴുവിലിൽ പ്രതിഷേധ ജ്വാല നടത്തി

പഴുവിൽ: ഛത്തീസ്ഗഡ്‌ സംസ്ഥാനത്തിൽ അകാരണമായി അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസീസ് എന്നിവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഴുവിൽ സെന്റ് ആന്റണീസ് ഫെറോന പള്ളി എ.കെ.സി.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി.

പഴുവിൽ വി.അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലിയിൽ ഒട്ടേറെ പേർ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം പഴുവിൽ ഫെറോന വികാരി വെരി.റവ. ഫാ. ഡോ.വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ശുശ്രൂഷക്കും സേവനത്തിനും മാത്രം സമയം മാറ്റി വയ്ക്കുന്ന ബഹു. സിസ്റ്റേഴ്സടക്കം തെരുവിലിറങ്ങി മുറവിളി കൂട്ടേണ്ട സാഹചര്യം ദൗർഭാഗ്യകരമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം മുഖ്യപ്രഭാഷണം നടത്തി. വർഷങ്ങളായി ക്രിസ്ത്യാനികളായി ജീവിക്കുന്ന യുവതികളെ തൊഴിൽ നേടികൊടുക്കുവാനായി കൂടെ കൊണ്ടു പോകുന്നത് എങ്ങിനെ മതപരിവർത്തനമെന്നോ മനുഷ്യക്കടത്തെന്നോ വ്യാഖ്യാനിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. തൃശൂർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി . ജോഷി വടക്കൻ അനുബന്ധപ്രഭാഷണം നടത്തി.ചടങ്ങിൽ പഴുവിൽ ഏ.കെ.സി.സി. പ്രസിഡന്റ് പെെലി മേയ്ക്കാട്ടുകുളം അധ്യക്ഷനായിരുന്നു. അസി. വികാരി ഫാ.ഡേവീസ് പുലിക്കോട്ടിൽ സ്വാഗതവും സെക്രട്ടറി ഓസ്റ്റിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Related posts

സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി

Sudheer K

പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

Sudheer K

ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ സ്നേഹസ്പർശം ഫിസിയോതെറാപ്പി സെൻറർ പ്രവർത്തനം ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!