News One Thrissur
Updates

സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറില്‍ നിന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം പി.എം.ജി കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കളക്ടര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളിലെ ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലുകളാണ് തുടർച്ചയായ പുരസ്കാര നേട്ടത്തിലെക്ക് എത്തിക്കുന്നത്.

റവന്യൂ വകുപ്പിലെയും മറ്റു എല്ലാ വകുപ്പിലെ ജീവനക്കാരോടും പുരസ്കാര നേട്ടത്തിന് കാരണമായ പ്രവർത്തനങ്ങളുടെ ഭാഗമായ എല്ലാവരോടും എല്ലാ വിധ പിന്തുണയും നൽകുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഈ നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നു.

ഭരണനിർവഹണം,പട്ടയവിതരണം,ഡിജിറ്റലൈസെഷൻ, ഭൂമി സംബന്ധമായ വിഷയങ്ങൾ , എല്ലാ വകുപ്പുകളുമായുള്ള ഏകോപനം തുടങ്ങി ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകളുമാണ് പുരസ്‌കാര നേട്ടത്തിലേക് ജില്ലയെ എത്തിച്ചത്.

Related posts

ജോസഫ് അന്തരിച്ചു.

Sudheer K

മുറ്റിച്ചൂർ ഗ്രാമീണ വായനശാലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

Sudheer K

കോൺഗ്രസ് അംഗങ്ങളുടെ അവിശ്വാസ പ്രമേയം: പാറളത്ത് ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി

Sudheer K

Leave a Comment

error: Content is protected !!