ചേർപ്പ്: കോൺഗ്രസ് അംഗങ്ങളുടെ അവിശ്വാസ പ്രമേയത്തിൽ പാറളം പഞ്ചായത്ത് ഭരണം കൈവിട്ട് ബിജെപി. പതിനേഴ് അംഗങ്ങളുള്ള ഭരണസമിതിയിൽ ആറ് കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അഞ്ച് എൽഡിഎഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പ്രസന്നൻ, വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്ത് എന്നിവർക്കെതിരെ ആറ് കോൺഗ്രസ് അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട യോഗ നടപടികൾ ആരംഭിച്ചു. തൃശൂർ ജില്ലയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള തിരുവില്ല്വാമലക്ക് പുറമേ പാറളം പഞ്ചായത്തിലുമായിരുന്നു ബി.ജെ.പി ഭരണം നിലനിന്നിരുന്നത്. ഇന്ന് നടന്ന അവിശ്വാസ പ്രമേയത്തോടെ ബിജെപിക്ക് പാറളം ഗ്രാമപഞ്ചായത്ത് ഭരണം കൈവിട്ടിരിക്കുകയാണ്.
previous post
