ഇരിങ്ങാലക്കുട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടക്കുളം സ്വദേശി വില്ലമംഗല്ലത്ത് ബാബുവിൻ്റെ മകൻ രാഹുൽ(23) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയാണ് അപകടം. മൂന്നുപിടിക ഇരിങ്ങാലക്കുട റൂട്ടിൽ കെഎസ്ഇ ലിമിറ്റഡ് കമ്പനിയ്ക്ക് സമീപമാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നിമാറി നിയന്ത്രണംവിട്ട് കാറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : സിന്ധു
