News One Thrissur
Updates

പുലിപ്പേടിയിൽ മലക്കപ്പാറ; ആക്രമണത്തിനിരയായ നാലു വയസ്സുകാരൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.

ചാലക്കുടി: മലക്കപ്പാറയ്ക്ക് സമീപം വീരൻ കുടിയിലെ ഉന്നതിയിൽ വീണ്ടും പുലിയിറങ്ങി. നാല് വയസുകാരനെ ആക്രമിച്ചതിന് പിന്നാലെ മൂന്നാം തവണയാണ് പുലി ഇറങ്ങുന്നത്. ഉന്നതിയിൽ കുടിലുകൾക്കകത്ത് ഉൾപ്പടെ പുലികയറി. തഹസിൽദാർ, പോലീസ് എന്നിവർ എത്തി ഉന്നതിയിലെ ആളുകളെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുന്ന ചർച്ചകൾ നടത്തുന്നതിടയിലാണ് പുലി വന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതിനു ശേഷമാണ് പുലിയെ തുരത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് പുലി വീടുകളിലേക്ക് അടക്കം കയറുന്ന സാഹചര്യം ഉണ്ടായത്. അതേ സമയം

പുലി ആക്രമണത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. കഴിഞ്ഞ ദിവസം രാത്രി കുട്ടിയുടെ തലയില്‍ അടിയന്തര ശസത്രക്രിയ നടത്തിയിരുന്നു. കുട്ടിയുടെ തലയോട്ടിക്ക് ആഴത്തിലുള്ള മുറിവ് ഏറ്റിട്ടുണ്ട്. ശസത്രക്രിയക്ക് ശേഷം കുട്ടിയെ വെന്റെിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നിട് കുട്ടിയെ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടികളുടെ തിവ്ര പരിചരണ വിഭാഗത്തിലേക്ക മാറ്റി. ന്യൂറോ സര്‍ജറി വിഭാഗം മേധവി ഡോ.ബീജു ക്യഷണന്റെയും പീഢിയിട്രിക് സര്‍ജന്‍ നിര്‍മ്മല്‍ ഭാസ്കരന്റെയും നേത്യത്വത്തിലുള്ള ഡോക് ടര്‍മാരുടെ സംഘമാണ് കുട്ടിയക്ക് ചികിത്സ നല്‍കി വരുന്നത്.

Related posts

ജമാലുദ്ദീൻ അന്തരിച്ചു

Sudheer K

തൃശൂർ നഗരത്തില്‍ അർധരാത്രിയില്‍ നടുറോഡില്‍ മദ്യലഹരിയില്‍ ചാഴൂർ സ്വദേശിനിയായ യുവതിയുടെ ഭീകരാന്തരീക്ഷം

Sudheer K

തൃപ്രയാർ ഏകാദശി: 41 ദിവസത്തെ നിറമാലയ്ക്ക് തുടക്കമായി

Sudheer K

Leave a Comment

error: Content is protected !!