തൃപ്രയാർ: ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ സ്നേഹസ്പർശം ഫിസിയോതെറാപ്പി സെന്റർ പ്രവർത്തനം ആരംഭിച്ചു.
വലപ്പാട് എലുവത്തിങ്കൽ ജോസ് സ്മരണാർത്ഥം തൃപ്രയാർ സ്റ്റേഡിയത്തിൽ അനുവദിച്ചു നൽകിയ സ്ഥലത്ത് ആണ് ഫിസിയോതെറാപ്പി സെന്റർ സ്ഥാപിച്ചിട്ടുള്ളത്. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷത വഹിച്ചു. ആക്ട്സ് തൃശൂർ ജില്ലാ സെക്രട്ടറി അബ്ദുൾ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ: സിനിൽ പദ്ധതി വിശദീകരണം നടത്തി. ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിൻ്റെ രക്ഷാധികാരി റിട്ട. ആർഡിഒ ടി.കെ. ഷൺമുഖനെയും ഹരിതകർമ്മ സേന അംഗം കെ. നസീമയെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ തൃപ്രയാറിലെ ഓസോൺ മൊബൈൽസ് സ്ഥാപനം ഫിസിയോ തെറാപ്പി സെന്ററിലേക്ക് സൗജന്യമായി മൊബൈൽ ഫോൺ നൽകി.
ടിഎസ്ജിഎ ചെയർമാൻ ടി.എൻ. പ്രതാപൻ, ജനറൽ സെക്രട്ടറി സി.ജി. അജിത്കുമാർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
രജ്ജില ഗിരി, തൃശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഐ. സജിത, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. സേമൻ, നാട്ടിക ഗ്രാമപഞ്ചായത്ത് അംഗം കെ. കെ. സന്തോഷ്, സന്തോഷ് മാടക്കായി, കെ.ആർ.വാസൻ എന്നിവർ സംസാരിച്ചു.
