അന്തിക്കാട് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി കെയറിന്റെ നേതൃത്വത്തിൽ പടിയം സൗമ്യ അംഗൻവാടിയിലേക്ക് മേശകൾ കൈമാറി. കുട്ടികൾക്ക് ഇരുന്നു എഴുതാനും വായിക്കാനും ഭക്ഷണം കഴിക്കാനും മേശ ഇല്ലെന്ന് രക്ഷിതാക്കൾ ആവശ്യം ഉന്നയിച്ചതോടെയാണ് കെയർ പ്രവർത്തകർ മേശകൾ വാങ്ങി നൽകിയത്.
കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി ഷൈൻ പള്ളിപ്പറമ്പിൽ വിതരണോദ്ഘാടനം നടത്തി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി അക്ബർ പട്ടാട്ട് അധ്യക്ഷത വഹിച്ചു. അശ്വിൻ ആലപ്പുഴ, മണ്ഡലം വൈസ് പ്രസിഡന്റ് യോഗനാഥൻ കരിപ്പാറ, കോൺഗ്രസ് പതിനാറാം വാർഡ് പ്രസിഡന്റ് വത്സൻ കുന്നത്തുള്ളി, അങ്കണവാടി ടീച്ചർ വി.വി.ഷീല, അങ്കണവാടി ഹെൽപ്പർ കെ.എസ്. കുമാരി, രക്ഷിതാക്കൾ ഉഷ സുരേഷ്, മീനു രാഗേഷ്, ഷെജീന നസീർ എന്നിവർ പങ്കെടുത്തു.
