അന്തിക്കാട്: മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന ദിവാകരൻ തിരുമേനി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഡിസംബർ 1 ന് ക്ഷേത്രത്തിലെ മഹാ ഉത്‌സവം നടക്കും. 5 ആനകളുടെ അകമ്പടിയോടെ കൂട്ടി എഴുന്നുള്ളിപ്പും വിവിധ ദേശങ്ങളിൽ നിന്ന് ദേശ കാഴ്ചകളും ക്ഷേത്രത്തിലെത്തും
