News One Thrissur
Updates

കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.

തൃശൂർ: വടക്കേക്കാട് കെട്ടുങ്ങൽപീടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.
വടക്കേ പുന്നയൂരിൽ താമസിക്കുന്ന കൊന്നാമാക്കൽ സുലൈമാൻകുട്ടി മകൻ മുഹമ്മദ് ഫർഹാനാണ് ( 13 ) മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ കൂട്ടുകാരുമൊത്ത് കുളിക്കാനായി പോയിരുന്നു. ആദ്യം കുളത്തിലേക്ക് ചാടിയ മുഹമ്മദ് ഫർഹാൻ പൊങ്ങാത്തതിനെ തുടർന്ന് കൂട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചു.. ഗുരുവായൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ‌് എത്തുമ്പോഴേക്കും നാട്ടുകാർ കുട്ടിയെ കുളത്തിൽ നിന്നും എടുത്ത് കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.. തൊഴിയൂർ റഹ്മത്ത് സ്കൂൾ വിദ്യാർഥിയാണ് ഫർഹാൻ. ഷഹാനയാണ് മാതാവ്. ഫറാസ്, ഫർസാന എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം തുടർനടപടി കൾക്കായി മാറ്റി.

Related posts

കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

സി.സി മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Sudheer K

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!