News One Thrissur
Updates

ശ്രീനാരായണപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എടമുട്ടം സ്വദേശി മരിച്ചു.

എടമുട്ടം: ശ്രീനാരായണപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.
എടമുട്ടം കൊല്ലാറ സെൻ്ററിന് സമീപം വാലിപ്പറമ്പിൽ പുരുഷോത്തമൻ (75) ആണ് മരിച്ചത്.
ശ്രീനാരായണപുരം പോഴങ്കാവിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു പുരുഷോത്തമൻ. വിവാഹത്തിൽ പങ്കെടുത്ത ശേഷം ബന്ധുവിനെ
കാണാനായി അടുത്തുള്ള വീട്ടിലേക്ക് കാറിൽ പോയ പുരുഷോത്തമനെ
അതേ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Sudheer K

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; വീഡിയോ ചിത്രീകരണത്തിനായി അപേക്ഷിക്കാം

Sudheer K

വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം: ചെന്ത്രാപ്പിന്നിയും വാടാനപ്പള്ളിയും കുതിക്കുന്നു

Sudheer K

Leave a Comment

error: Content is protected !!