News One Thrissur
Updates

വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം: ചെന്ത്രാപ്പിന്നിയും വാടാനപ്പള്ളിയും കുതിക്കുന്നു

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ നടക്കുന്ന വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നിയും വാടാനപ്പള്ളി കെ.എൻ.എം.വി. എച്ച്.എസ്.എസ്സും മുന്നേറുന്നു.

എച്ച്എസ് ജനറൽ വിഭാഗത്തിൽ 142, 141 പോയിൻ്റുകളാണ് ഇരു സ്കൂളുകളും ഇതുവരെ നേടിയിട്ടുള്ളത്.

എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 187 പോയിൻ്റുമായി ചെന്ത്രാപ്പിന്നി സ്കൂൾ തന്നെയാണ് മുന്നിൽ, 173 പോയിൻ്റുള്ള നാട്ടിക എസ്. എൻ ട്രസ്റ്റ് സ്കൂളാണ് അരികിൽ.

യുപി ജനറൽ വിഭാഗത്തിൽ 68 പോയിൻ്റുമായി വാടാനപ്പള്ളി സെൻ്റ് സേവ്യേഴ്സ് ആർസി യുപി സ്കൂളും, 63 വീതം പോയിൻ്റുമായി ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് സ്കൂളും, കഴിമ്പ്രം വിപിഎം എസ് എൻഡിപി ഹൈസ്കൂളും മുന്നേറുകയാണ്.

എൽപി ജനറൽ വിഭാഗത്തിൽ 46 വീതം പോയിൻ്റുമായി കയ്പമംഗലം വിബി എൽപി സ്കൂളും, ചെന്ത്രാപ്പിന്നി എച്ച്എസ്എസ് സ്‌കൂളുമാണ് മുന്നേറുന്നത്. 45 പോയിൻ്റുമായി നാട്ടിക സൗത്ത് എസ് എൻ ഡി പി സ്കൂളാണ് അരികിൽ. കലോത്സവം വ്യാഴാഴ്ച സമാപിക്കും

Related posts

പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സി.സി. മുകുന്ദൻ എം എൽ എ

Sudheer K

അന്തിക്കാട് സെൻ്ററിലെ കംഫർട്ട് സ്റ്റേഷൻ തുറക്കണം: കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

Sudheer K

സുനിൽകുമാർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!