News One Thrissur
Updates

മണലൂർ ആരോഗ്യ മന്ദിർ ഹെൽത്ത് സബ് സെൻ്റർ നിർമ്മാണോദ്ഘാടനം

കാഞ്ഞാണി: മണലൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന ആയുഷ്മാൻ ആരോഗ്യ മന്ദിർ ഹെൽത്ത് സബ് സെൻ്റർൻ്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് നിർവ്വഹിച്ചു. മണലൂർ സ്വദേശി മാത്യു ഫ്രാൻസീസ് കാട്ടൂക്കാരൻ സംഭാവന നൽകിയ സ്ഥലത്താണ് നാഷണൽ ഹെൽത്ത് മിഷൻ്റെ 55 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമിക്കുന്നത്. വൈസ് പ്രസിഡന്റ് ബീന സേവ്യർ അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ ജിൻസി തോമസ്, പുഷപ വിശ്വംഭരൻ, ബി.ജെ. ജോഷി, ഹെൽത്ത് ഇൻസ്പക്ടർ പി.ബി. പ്രിയേഷ്, ദേവസ്സി, പി.ജെ. സിന്ധു, മുൻ പ്രസിഡന്റ് പി.ടി.ജോൺസൺ, ഷാനി അനിൽകുമാർ, ഷേളി റാഫി, ബിന്ദു സതീഷ്, കവിത രാമചന്ദ്രൻ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഫാർമർ പ്രോഡ്യുസർ കമ്പനിയുടെ കളക്ഷൻ സെൻ്റർ കം ഔട്ട് ലെറ്റ് അന്തിക്കാട് ആൽ സെന്ററിൽ പ്രവർത്തനം തുടങ്ങി.

Sudheer K

ശങ്കരൻ അന്തരിച്ചു

Sudheer K

ചേറ്റുവയിൽ അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!