News One Thrissur
Updates

മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നൽകും’; റാപ്പർ വേടൻ

തൃശൂർ: വേടന് പോലും അവാർഡ് നൽകിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടൻ. അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും അക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങൾ അവാർഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമർശം. തനിക്ക് അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല.അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താൻ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലെന്നും വേടൻ പറഞ്ഞു. തുടർച്ചയായ കേസുകൾ ജോലിയെ ബാധിച്ചുവെന്നും വേടൻ പറഞ്ഞു. വ്യക്തിജീവിതത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടൻ പറഞ്ഞു.

Related posts

“പൂത്തുമ്പിക്കൂട്ടം”വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ അങ്കണവാടി കലോത്സവം നടത്തി.

Sudheer K

മേളങ്ങളുടെ സോദാഹരണ സദസ്സ് നടന്നു

Sudheer K

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന

Sudheer K

Leave a Comment

error: Content is protected !!