News One Thrissur
Updates

മേളങ്ങളുടെ സോദാഹരണ സദസ്സ് നടന്നു

വെളുത്തൂർ: നമ്പോർക്കാവ് ക്ഷേത്രത്തിൽ മേള കലാകാരൻ ഇരിങ്ങപ്പുറം ബാബുവിന്റെ നേതൃത്വത്തിൽ പഞ്ചാരി, പാണ്ടി മേള സഞ്ചാരം എന്ന മേളങ്ങളുടെ സോദാഹരണ സദസ്സ് നടന്നു. മേള കലാകാരൻ ചൊവ്വല്ലൂർ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ് നമ്പോർക്കാവ് ദേവസ്വം പ്രസിഡൻ്റ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചാരി, പാണ്ടി മേളങ്ങളുടെ സോദാഹരണ സദസിൽ ചെണ്ട, കൊമ്പ്, കുറുംകുഴൽ , ഇലത്താളം എന്നീ ഉപകരണങ്ങളുടെ പ്രയോഗ രീതികളെക്കുറിച്ചും ഈ മേഖലകളിൽ വിദഗ്ധരായ
കല്ലൂർ ഉണ്ണികൃഷ്ണൻ
മച്ചാട് മണികണ്ഠൻ
കീനൂർ പ്രേമദാസ് ഗുരുവായൂർ ഷൺമുഖൻ എന്നിവർ സംസാരിച്ചു. പ്രാദേശികമായിട്ടുള്ള പ്രയോഗ രീതികൾ മേളങ്ങളെ സ്വാധീനിക്കാറുണ്ട് എന്ന് ചർച്ചയിൽ വിലയിരുത്തി.
ചൊവ്വല്ലൂർ സുനിൽ കലാനിലയം അജീഷ് വളയനാട് വന്ദൻ ദേവസ്വം ജോയിൻ സെക്രട്ടറി വൈശാഖ് രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Related posts

പ്രേമവല്ലി അന്തരിച്ചു

Sudheer K

തൃശ്ശൂരിൽ വീണ്ടും റൂട്ട് തെറ്റിച്ച് ഓട്ടം:സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴയിട്ടു.

Sudheer K

സെയ്തുമുഹമ്മദ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!