News One Thrissur
Updates

ഫാർമർ പ്രോഡ്യുസർ കമ്പനിയുടെ കളക്ഷൻ സെൻ്റർ കം ഔട്ട് ലെറ്റ് അന്തിക്കാട് ആൽ സെന്ററിൽ പ്രവർത്തനം തുടങ്ങി.

അന്തിക്കാട്: അന്തിക്കാട്ഫാർമർ പ്രോഡ്യുസർ കമ്പനി കളക്ഷൻ സെൻ്റർ കം ഔട്ട് ലെറ്റ് അന്തിക്കാട് ആൽ സെൻ്ററിൽ പ്രവർത്തനം തുടങ്ങി. പുതിയ ഉൽപ്പനങ്ങളുടെ പുറത്തിറക്കലും നടന്നു. കമ്പനിയുടെ എല്ലാ ഉൽപ്പനങ്ങളും ഈ ഔട്ട് ലെറ്റ് വഴിയാണ് വിൽപ്പന നടത്തുക. മുൻ മന്ത്രി
കെ. രാജൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കമ്പനി
ചെയർമാനും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. മുഖ്യാതിഥികളായെത്തിയ സി.രവീന്ദ്രനാഥ് എംഎൽഎ
ഗീതാ ഗോപി എംഎൽഎ, സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവർ ചേർന്ന് നാളികേര പാൽ, വിനാഗിരി, സ്ക്വാഷ് എന്നീ ഉൽപ്പനങ്ങളുടെ പുറത്തിറക്കലും ആദ്യ വിൽപ്പനയും നിർവഹിച്ചു. വൈസ് ചെയർമാൻ ടി.കെ. മാധവൻ, എസ്എഫ്എസി എംഡി എൻ.ഷീല, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതിലക്ഷ്മി വസന്തൻ, സി.കെ. കൃഷ്ണകുമാർ, ഷില്ലി ജിജുമോൻ, സിജി മോഹൻദാസ്, വാർഡ് മെമ്പർ എ.വി. ശ്രീവത്സൻ, ചെത്തു തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്
സി.ആർ. മുരളിധരൻ, കർഷക നേതാക്കളായ കെ.കെ. രാജേന്ദ്രബാബു, സജീവൻ മണ്ണാംതിണ്ടി, ഗോഗുൽ കരിപ്പിള്ളി, കെ.വി. രമണി
എന്നിവർ സംസാരിച്ചു.

Related posts

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

Sudheer K

കയ്പമംഗലത്തെ അപകട സ്ഥലം സന്ദർശിച്ച് തമിഴ്‌നാട് മന്ത്രി

Sudheer K

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ്: റോഡ് വികസനത്തിനും കുടിവെള്ളത്തിനും മുൻ ഗണന.

Sudheer K

Leave a Comment

error: Content is protected !!