കയ്പമംഗലം: കേരളത്തിലെ ദേശീയപാത 66ന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് തമിഴ്‌നാട് മന്ത്രി എസ്. രാജേഷ്‌കുമാർ ആവശ്യപ്പെട്ടു. കയ്‌പമംഗലം പ നമ്പിക്കുന്നിലെ അപകടസ്ഥലം സന്ദർശിച്ച മന്ത്രി മാധ്യമപ്രവർത്തകരോട് സാരിക്കുകയായിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്, മുഖമന്ത്രി വിജയ് മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം ഇവർക്ക് വേണ്ട സഹായം പ്രഖാപിക്കും, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചുവേണം ലോറികൾ പാർക്ക് ചെയ്യാൻ, സിഗ്നൽ സംവിധാനങ്ങൾ കൃത്യമാക്കാൻ എൻഎച്ച് അതോറിറ്റിയും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സകരിയ്യ, മറ്റ് അംഗങ്ങൾ കോൺഗ്രസ് നേതാക്കളായ സുനിൽ.പി. മേനോൻ, ശോഭ സുബിൻ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.
