എടമുട്ടം: ശ്രീനാരായണപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.
എടമുട്ടം കൊല്ലാറ സെൻ്ററിന് സമീപം വാലിപ്പറമ്പിൽ പുരുഷോത്തമൻ (75) ആണ് മരിച്ചത്.
ശ്രീനാരായണപുരം പോഴങ്കാവിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു പുരുഷോത്തമൻ. വിവാഹത്തിൽ പങ്കെടുത്ത ശേഷം ബന്ധുവിനെ
കാണാനായി അടുത്തുള്ള വീട്ടിലേക്ക് കാറിൽ പോയ പുരുഷോത്തമനെ
അതേ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
next post
