ചേർപ്പ് : തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഊരകം ലക്ഷം വീടിന് സമീപം കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തമ്മിലുണ്ടായ മത്സരയോട്ടത്തെ തുടർന്ന് എതിർ ദിശയിൽ നിന്ന് വന്നിരുന്ന സ്കൂട്ടർ യാത്രികാരിയെ ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് ബസിനടയിൽപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ ജെറിൻ ഭാര്യ സ്നേഹ ( 32) ആണ് മരിച്ചത്. മാപ്രാണം വില്ലേജ് ആഫീസിലെ അസിസ്റ്റൻ്റ് വില്ലേജ് ആഫീസറാണ്. ജോലിക്ക് പോകുന്നതിനിടയിലാണ്ഇന്ന് രാവിലെ ഒമ്പതരയോടെ അപകടം സംഭവിച്ചത് ഹെൽമറ്റിനകത്ത് യുവതിയുടെ തല തകർന്ന നിലയിലായിരുന്നു തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ട് മരിച്ച യുവതിയുടെ മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ചേർപ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
സംസ്ക്കാരം പിന്നിട്. മക്കൾ: അമല , ആൻസിയ
