News One Thrissur
Updates

മൂന്നുപീടികയിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം

കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുപീടിക സെൻ്ററിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനാണ് സമരം നടത്തിയത്. സെൻ്ററിൽ നിന്നും ബീച്ച് റോഡിലൂടെ പ്രകടനമായെത്തിയ തൊഴിലാളികൾ വെളളക്കെട്ടിൽ വല വീശി പ്രതീകാത്മകമായി മീൻ പിടിച്ചും പ്രതിഷേധിച്ചു. റോഡിലെ മിക്ക പ്രദേശങ്ങളും കുണ്ടും കുഴിയുമായി മാറിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ കുഴി അറിയാതെ യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. തൊഴിലാളികളായ അജയ്‌ഘോഷ്, രമേശ് ചീരാഞ്ചി, രമേശ് ഞാറ്റ്കെട്ടി, ശുഹൈബ്, സലീം ഇല്ലത്ത്പറമ്പിൽ, കെബി അബ്ദുൽഖാദർ തുടങ്ങിയവർ നേത്യത്വം നൽകി

Related posts

പതിവ് തെറ്റാതെ പുൽക്കൂട് ഒരുക്കി തമിഴ് സംഘം

Sudheer K

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം.

Sudheer K

അരിമ്പൂർ കുന്നത്തങ്ങാടിയിൽ സ്വകാര്യ ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ

Sudheer K

Leave a Comment

error: Content is protected !!