News One Thrissur
Updates

അരിമ്പൂർ കുന്നത്തങ്ങാടിയിൽ സ്വകാര്യ ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ

അരിമ്പൂർ: കഴിഞ്ഞ ദിവസം ചേറ്റുപുഴയിൽ ബസ് ഡ്രൈവറു ആശ്രദ്ധമൂലം അപകടത്തിൽ പെട്ട് യുവതി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കുന്നത്തങ്ങാടി സെൻ്റിൽ ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് ലഖുലേഖ വിതരണം നടത്തിയതിൽ ഒട്ടുമിക്ക ബസ് ജീവനക്കാരും സഹകരിച്ചു. ഉഷാനിയ എന്ന ബസ് ജീവനക്കാർ ഇതിനെതിരെ പ്രതീകരിച്ച് ബസ് റോഡിൽ നിർത്തിയിടുകയും ചെയ്തു. ബസ്സുകളിൽ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും അവരെ ബുദ്ധിമുട്ടിച്ച് എല്ലാ ബസുകളും റോഡിൽ നിർത്തി ബ്ലോക്കുണ്ടാക്കിയിരിക്കുകയാണ്. പ്രതിഷേധത്തിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിലേക്ക് ബസ് ജീവനകാർ പാഞ്ഞെടുക്കുകയും വെല്ലുവിളിക്കുകയും ചെയ്തതോടെ വലിയ സംഘർഷാവസ്ഥയിലെത്തി. നിലവിൽ അന്തിക്കാട് പോലീസ് എത്തി ഇരുകൂട്ടരോടും സംസാരിക്കുകയാണ്. നിലവിൽ പോലീസിൻ്റെ ഇടപെടലിൻ്റെ ഭാഗമായി ബസുകൾ എടുത്തു മാറ്റി തുടങ്ങി. സമാധാനപരമായി നടത്തിയ സമരത്തിനെതിരെ ഇഷാനിയ ബസ് ജീവനക്കാര് ചെയ്ത പ്രവർത്തിയാണ് ഇത്തരത്തിൽ പ്രശ്നമുണ്ടാവാൻ കാരണമെന്ന് അതേ ബസ്സിലെ യാത്രക്കാർ പറഞ്ഞു. ബസ്സ് ജീവനക്കാരുടെ ഇന്നത്തെ നിലാടിൽ യാത്രക്കാരും നാട്ടുകാരും ഏറെ ബുദ്ധിമുട്ടിയതിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉണ്ടായി. ബസ്സ് ജീവനക്കാരുടെ വെല്ലുവിളിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു

Related posts

വാടാനപ്പള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

Sudheer K

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ

Sudheer K

അജയകുമാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!