വാടാനപ്പള്ളി : വാടാനപ്പള്ളി – തൃശൂർ റോഡിൽ പുതിയ ഹൈവേയുടെ പാലത്തിനടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി കൊണ്ടിയാറ വീട്ടിൽ പ്രദീപ് (63)നാണ് പരിക്കേറ്റത്. ഇയാളെ കാഞ്ഞാണി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചു. തൃപ്രയാർ റൂട്ടിൽ ഓടുന്ന കിരൺ ബസ്സും ഇലക്ട്രിക് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം..
previous post
